Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satheesan

അ​സ​ത്യ​ങ്ങ​ളും അ​ർ​ധ​സ​ത്യ​ങ്ങ​ളും കു​ത്തി​നി​റ​ച്ച ന​യ​പ്ര​ഖ്യാ​പ​നം: സതീശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും കു​​​ത്തി​​​നി​​​റ​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​റെ​​​ക്കൊ​​​ണ്ട് പ്ര​​​സം​​​ഗി​​​പ്പി​​​ച്ച തെ​​​റ്റാ​​​യ ഡോ​​​ക്കു​​​മെ​​​ന്‍റാ​​​ണ് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രാ​​​ജ​​​യം വ​​​രി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ മു​​​ഴ​​​ച്ചുനി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്ന് തു​​​റ​​​ന്നു​​സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം. കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്ന് 53,000 കോ​​​ടി ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് ന​​​ട​​​ന്നി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ മ​​​റ്റു ചി​​​ല ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന മ​​​തേ​​​ത​​​ര​​​ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ൽ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ർ​​​ഗീ​​​യ​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി. ആ ​​​മ​​​ന്ത്രി​​​യെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​രു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് മ​​​തേ​​​ത​​​ര​​​ത്വ മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്നെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​സ​​​രി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​സം​​​ഗ​​​മാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ വാ​​​യി​​​ക്കേ​​​ണ്ട​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ ബോ​​​ധ​​​പൂ​​​ർ​​​വം അ​​​ത് വി​​​ട്ടു​​​ക​​​ള​​​യു​​​ക​​​യോ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ തെ​​​റ്റാ​​​ണ്. അ​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കി​​​ല്ല. സ്വ​​​ന്തം കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ക​​​യ​​​ല്ല ഗ​​​വ​​​ർ​​​ണ​​​ർ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ ചെ​​​യ്യേ​​​ണ്ട​​​ത്. സ​​​ർ​​​ക്കാ​​​ർ​​വാ​​​ദ​​​ത്തോ​​​ട് യോ​​​ജി​​​ക്കു​​​ന്നു.

പ​​​ക്ഷ, മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച പ്ര​​​സം​​​ഗ​​​ത്തി​​​ൽ തെ​​​റ്റാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തിരേ പ​​​റ​​​ഞ്ഞ​​​ത്. സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​മ്പോ​​​ഴൊ​​​ക്കെ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​കും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​സ​​​ന്ധി മാ​​​റി​​​ക്ക​​​ഴി​​​യു​​​മ്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യി സെ​​​റ്റി​​​ൽ ചെ​​​യ്യും.

സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​ക്ക​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ സം​​​ഘ​​​ർ​​​ഷ​​​ഭ​​​രി​​​ത​​​മാ​​​യ​​​ത്. എ​​​ന്നാ​​​ൽ ഒ​​​രു രാ​​​ത്രി ക​​​ഴി​​​ഞ്ഞ് നേ​​​രം പു​​​ല​​​ർ​​​ന്ന​​​പ്പോ​​​ൾ എ​​​ല്ലാം ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ലാ​​​ക്കി. വി​​​സി​​​മാ​​​രെ ര​​​ണ്ടു​​​പേ​​​രും വീ​​​തം​​​വ​​​ച്ചെ​​​ടു​​​ത്തു. എ​​​ന്തി​​​നാ​​​ണ് ഇ​​​വ​​​ർ കേ​​​ര​​​ള​​​ത്തെ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​ത്. അ​​തു​​പോ​​ലെ ഒ​​​രു നാ​​​ട​​​ക​​​മാ​​​ണ് ഇ​​​ന്നു സ​​​ഭ​​​യി​​​ലും ന​​​ട​​​ന്ന​​​ത്. ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്കം എ​​​ന്ന് കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ​​ത്ത​​​ന്നെ ജ​​​ന​​​ങ്ങ​​​ൾ ചി​​​രി​​​ച്ചുതു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

പ​​​ത്ത് വ​​​ർ​​​ഷം ചെ​​​യ്യാ​​​തി​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​നി ചെ​​​യ്യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ൽ ജ​​​നം വി​​​ശ്വ​​​സി​​​ക്കി​​​ല്ല. ഒ​​​രു വി​​​ശ്വാ​​​സ്യ​​​ത​​​യു​​​മി​​​ല്ലാ​​​ത്ത ഡോ​​​ക്കു​​​മെ​​​ന്‍റാ​​​യി ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം മാ​​​റി​​​യെ​​​ന്നും സ​​​തീ​​​ശ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Up